Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ കീഴില്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലേയ്ക്കായി ടാക്‌സി പെര്‍മിറ്റുള്ള വാഹനം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുവാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കവും 25 സീറ്റില്‍ കുറയാത്ത സീറ്റിങ് കപ്പാസിറ്റിയും ഉണ്ടായിരിക്കണം. 2000 കിലോമീറ്ററിന് പ്രതിമാസം 50,000 രൂപ നിരക്കില്‍ വാടക നല്‍കും. അടങ്കല്‍ തുക 600000 രൂപ. ദര്‍ഘാസിന്റെ വില 1200 രൂപ.
അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ വനിതശിശു വികസന ഓഫീസില്‍ ജൂണ്‍ 16 ന് 2 മണി വരെ ദര്‍ഘാസുകള്‍ ലഭിക്കും. ദര്‍ഘാസുകള്‍ അന്നേ ദിവസം 2 മണിക്കുള്ളില്‍ ലഭിച്ചിരിക്കണം. 3 മണിയ്ക്ക് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2361500, 04872994140.

date