Skip to main content

പ്രവേശന പരീക്ഷ

പൊന്നാനി കരിമ്പനയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഐ.സി.എസ്.ആര്‍) എന്ന സ്ഥാപനത്തില്‍ ടി.ഡി.സി, സി.എസ്.എഫ്.സി, രണ്ടാം വര്‍ഷ പി.സി.എം കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം ജൂലൈ ഒന്‍പത് വരെ നീട്ടി. ഐ.സി.എസ്.ആര്‍ല്‍ പ്രവേശന, സംവരണ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്   ജൂലൈ 17 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് (റ്റി.ഡി.സി) അപേക്ഷിച്ച ഹൈസ്‌കൂള്‍  വിദ്യാര്‍ഥികള്‍ക്ക് കാലത്ത് 10.30 മുതല്‍ 11.30 വരെയും സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനു (സി.എസ്.എഫ്.സി) അപേക്ഷിച്ച ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ ഒന്ന് വരെയും ദ്വിവര്‍ഷ പ്രിലിംസ് കം മെയിന്‍സ് (ടൂ ഇയര്‍ പി.സി.എം) കോഴ്‌സിന് അപേക്ഷിച്ച ബിരുദ വിദ്യാര്‍ഥികള്‍ക്ക്  ഉച്ചക്ക് രണ്ട് മുതല്‍ മൂന്ന് വരെയുമാണ് പ്രവേശന പരീക്ഷ. വിദ്യാര്‍ഥികള്‍ പരീക്ഷയുടെ അരമണിക്കൂര്‍ മുമ്പ് ഐ.സി.എസ്.ആറില്‍ റിപ്പോര്‍ട്ട് ചെയ്യണം.

date