Skip to main content

ക്ഷേമനിധി  ക്ഷേത്രവിഹിതം പിരിച്ചെടുക്കുന്നതിന് ക്യാമ്പ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും  ക്ഷേമനിധി  ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിന് ജൂണ്‍ 24ന് രാവിലെ 11ന് പട്ടാമ്പി ശ്രീ പടിഞ്ഞാറെ മഠം ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും.  പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള ക്ഷേത്ര വിഹിതം നിര്‍ബന്ധമായും അടയ്ക്കണം. ക്ഷേത്ര ജീവനക്കാര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് അംഗത്വ അപേക്ഷയും ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പള പട്ടികയുടെ പകര്‍പ്പും സഹിതം സമര്‍പ്പിക്കണം. ജീവനക്കാരുടെ ക്ഷേമനിധി അടയ്ക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
 

date