Skip to main content

വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 

 

താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ താനൂർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കോർബേ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

12 - 14 വയസ് പ്രായക്കാർക്കായി 

രണ്ട് ദിവസങ്ങിലായി നടന്ന ക്യാമ്പിൽ 600 കുട്ടികൾക്ക് വാക്സിൻ നൽകി.

 ലോകാരോഗ്യ സംഘടനയുടെ കൺസൽറ്റന്റ് ഡോ. സന്തോഷ് കുര്യാക്കോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

താനാളൂർ മെഡിക്കൽ ഓഫിസർ ഡോ ഒ.കെ. അമീന ,പ്രധാനാധ്യാപിക പി.ബിന്ദു, ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് എം.സ്വപ്നറാണി, സീനിയർ അസിസ്റ്റന്റ് കെ. നാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ബാൽ എന്നിവർ നേതൃത്വം നൽകി.

 

date