Skip to main content

വികസന സെമിനാർ നടത്തി

 

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടത്തിയ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്മാൻ കാരാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലെത്തൊടി അധ്യക്ഷയായി.

 

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വികസന രേഖ, 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള കരട് പദ്ധതി രേഖ എന്നിവ പ്രകാശനം ചെയ്തു. തുടർന്ന് കരട് പദ്ധതി നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു ചർച്ച ചെയ്തു. ആകെ 70109000 രൂപയുടെ പദ്ധതി നിർദേശങ്ങളാണ് ചർച്ച ചെയ്തത്. പാർപ്പിട മേഖലയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതി ആകെ 8546400 രൂപ ഈ മേഖലക്കായി വകയിരിത്തിയിട്ടുണ്ട്. കാർഷികോത്പാദന വർധനവിനും ആരോഗ്യ പരിരക്ഷക്കും തുക വക കൊള്ളിച്ചിട്ടുണ്ട്.    

 

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇസ്മായിൽ മാസ്റ്റർ, മൂസ കടമ്പോട്ട്, സുനീറ, ചന്ദ്രൻ അടോട്ട് , റാബിയ ചോലക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എം മുഹമ്മദാലി മാസ്റ്റർ, എ.കെ മെഹ്‌നാസ് , സഫിയ പന്താലഞ്ചീരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം.സുജാത,ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, ബ്ലോക്ക് തല ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

 

 

date