Skip to main content

വൃക്ഷസമൃദ്ധി പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം

കേരള വനം വന്യജീവി വകുപ്പിന് കീഴിലെ സാമൂഹ്യവനവത്കരണ വിഭാഗം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ച വൃക്ഷ സമൃദ്ധി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ 53 പഞ്ചായത്തുകളിലായി രണ്ടു ലക്ഷത്തോളം ഫല വൃക്ഷ തൈകള്‍ പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ വെച്ചുപിടിപ്പിച്ചു. വന സംരക്ഷണം ലക്ഷ്യമിട്ട് ഭൂമിയെ ഹരിതാഭമാക്കുന്നതിനായി കണിക്കൊന്ന, നെല്ലി, മണിമരുത്,സീതപ്പഴം, നീര്‍മരുത്, പേര, താന്നി, വേങ്ങ, പൂവരശ്ശ്, കുമ്പിള്‍ തുടങ്ങിയവയുടെ തൈകളാണ് നട്ടുപിടിപ്പിച്ചത്. മൂന്നു വര്‍ഷക്കാലം തൈകളുടെ സംരക്ഷണവും പരിപാലനവും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ നിര്‍വഹിക്കും.
 

date