Skip to main content

ബാങ്കിങ് സേവന മേള ഇന്ന്

ബാങ്കുകളുടെ സംയുക്താഭിമുഖ്യത്തില്‍  മലപ്പുറം ടൗണ്‍ഹാളില്‍ ഇന്ന് (ജൂണ്‍ എട്ട് ) ക്രഡിറ്റ് ഔട്ട് റീച്ച് പരിപാടി സംഘടിപ്പിക്കും.
വായ്പാ ലഭ്യതയ്ക്കായി  മികച്ച ധനകാര്യ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ജില്ലാ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ നേതൃത്വത്തിലാണ് ക്രഡിറ്റ് ഔട്ട് റീച്ച് പരിപാടി നടത്തുന്നത്. പൊതുമേഖല ബാങ്കുകളും കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ സ്വകാര്യ ബാങ്കുകളും പങ്കെടുക്കും. നബാര്‍ഡ്, ഡി.ഐ.സി, സര്‍ക്കാര്‍ സ്ഥാപന പ്രതിനിധികളും പങ്കെടുക്കും. തത്സമയ വായ്പ അനുമതിയും വിവിധ ബാങ്കിങ് സേവനങ്ങളെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങളും ലഭിക്കും. ജില്ലയിലെ ബാങ്കിങ് ഇടപാടുകള്‍ ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിജിറ്റല്‍ മലപ്പുറം പദ്ധതിക്ക് കൂടുതല്‍ പ്രചാരവും നല്‍കും. പേപര്‍ കറന്‍സിയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഡിജിറ്റല്‍ മലപ്പുറത്തിലൂടെ ലക്ഷ്യമിടുന്നത്.  കേന്ദ്ര ധനകാര്യവകുപ്പിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നിര്‍ദേശ പ്രകാരമാണ്  ജില്ലകള്‍ തോറും
ക്രഡിറ്റ് ഔട്ട് റീച്ച് പരിപാടി സംഘടിപ്പിക്കുന്നത്.

date