Skip to main content
എളങ്കുന്നപ്പുഴ  കുറിച്ചിപാടം കൃഷി സമാജത്തിന്റെ പൊക്കാളികൃഷി വിത്ത് വിതക്കൽ  കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

എളങ്കുന്നപ്പുഴ കുറിച്ചിപ്പാടത്ത് പൊക്കാളി വിത്ത് വിതച്ചു  * 15 ഏക്കറിൽ കൃഷി ആരംഭിച്ചു

 

  ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി യോടനുബന്ധിച്ച് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ കുറിച്ചിപ്പാടം കൃഷി സമാജത്തിന്റെ പൊക്കാളികൃഷി വിത്ത് വിതരണം കെ. എൻ - ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈപ്പിൻ മണ്ഡലത്തിന്റെ അഭിമാനമായ പൊക്കാളികൃഷിയുടെ വികാസത്തിനും അഭിവൃദ്ധിക്കും മൂല്യവർധിത ഉത്പ്പന്ന നിർമ്മാണത്തിനും വിപണനത്തിനും എല്ലാതലങ്ങളിലും ഇടപെടൽ നടത്തുന്നുണ്ടെന്നും  പൊക്കാളി കൃഷി ചെയ്യുന്നവരുടെ ഏത് പ്രതിസന്ധിയും പരിഹരിക്കുമെന്നും എം. എൽ. എ പറഞ്ഞു.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് 15 ഏക്കർ നിലത്ത് പൊക്കാളി കൃഷി ചെയ്യുന്നത്. കുറിച്ചിപ്പാടത്ത് തുടർച്ചയായി നാലാം വർഷമാണ് പൊക്കാളി കൃഷി  ചെയ്യുന്നത്.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ലാ പഞ്ചായത്ത് അംഗം  എൽസി ജോർജ്ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, കൃഷി ഓഫീസർ ശീതൾബാബു, കൃഷി സമാജം പ്രസിഡന്റ് എൻ .എസ് ജോസഫ് എന്നിവർ സംസാരിച്ചു.

date