Skip to main content

സപ്ലൈകോ സയന്റിഫിക് ഗോഡൗണ്‍ കം  ടീ ബ്ലെന്റിങ്ങ് ഫെസിലിറ്റി:  ശിലാസ്ഥാപനം ശനിയാഴ്ച (25

 

    

        സപ്ലൈകോയുടെ ശബരി തേയില ഉത്പ്പന്നങ്ങള്‍ക്കായുളള സയന്റിഫിക് ഗോഡൗണ്‍ കം ടീ ബ്ലെന്റിങ്ങ് ഫെസിലിറ്റിയുടെ  ശിലാസ്ഥാപനം ശനിയാഴ്ച (ജൂണ്‍ 25) ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍  നിര്‍വ്വഹിക്കും. ഇടപ്പളളി റെയില്‍വേ സ്റ്റേഷന് സമീപം സപ്ലൈകോയുടെ ഉടമസ്ഥതയിലുളള  സ്ഥലത്താണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 

          ഉമാ തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും.  ഹൈബി ഈഡന്‍ എം.പി, കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ എന്നിവര്‍  മുഖ്യാതിഥികളാകും. എറണാകുളം സപ്ലൈകോ ചെയര്‍മാനും എം.ഡിയുമായ സഞ്ജീബ് പട്‌ജോഷി, വാര്‍ഡ് കൗണ്‍സിലര്‍ ദീപാ വര്‍മ്മ, സപ്ലൈകോ ജനറല്‍ മാനേജര്‍ ബി.അശോകന്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

          മികച്ച ഗുണനിലവാരവും ജനപ്രീതിയും കൈവരിച്ച ശബരി ചായയുടെ ഉത്പാദനം  വര്‍ദ്ധിപ്പിക്കുവാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും എന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

date