Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന എന്റെ കൂട് സ്ഥാപനത്തിലേക്ക് നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും/ വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. 

രണ്ട് ബോര്‍ഡുകളാണ് സ്ഥാപിക്കേണ്ടത്. അതില്‍ ഒന്നാമത്തേത്
മൂന്നടി നീളത്തിലും രണ്ടടി വീതിയിലും അലൂമിനിയം ഷീറ്റില്‍ മെറ്റല്‍ ഫ്രെയിമില്‍ ഇരുമ്പിന്റെ കാലില്‍ മതിലിനോട് ചേര്‍ന്ന് താഴെ  കോണ്‍ക്രീറ്റ് ചെയ്തു പടിപ്പിക്കണം. രണ്ടാമത്തേത് അഞ്ചടി നീളത്തിലും മൂന്നടി വീതിയിലും അലൂമിനിയം ഷീറ്റില്‍ ഫ്രെയിം ചെയ്ത് ഓഫീസ് ചുവരില്‍ സ്ഥാപിക്കണം. 

ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ  4 ഉച്ചയ്ക്ക് രണ്ടുവരെ.  ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് 'എന്റെ കൂട് സ്ഥാപനത്തിന്റെ നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് എഴുതണം. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എറണാകുളം, സിവില്‍ സ്റ്റേഷന്‍, കാക്കനാട് , 682030 എന്ന വിലാസത്തിലാണ് ക്വട്ടേഷന്‍ അയക്കേണ്ടത്. ജി.എസ്.ടി സഹിതം എല്ലാവിധ നികുതികളും ഉള്‍പ്പെടെയുള്ള തുകയാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. മെയില്‍ ഐ.ഡി dwcdekm@gmail.com
ഫോണ്‍ 0484 2952949

date