Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക്  30% വരെ റിബേറ്റ് 

    കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ബക്രീദ് പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ജൂലൈ 1 മുതല്‍ ജൂലൈ 8 വരെയുള്ള വില്പനയ്ക്ക് 20% മുതല്‍ 30% വരെ റിബേറ്റ് അനുവദിക്കും. എറണാകുളം ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദി ഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, സിയാല്‍ ഖാദി സൗഭാഗ്യ മുവ്വാറ്റുപുഴ, പായിപ്ര എന്നീ വില്പനശാലകളില്‍ നിന്നും ഈ ആനുകൂല്യം ലഭിക്കുമെന്ന് പ്രോജക്ട്  ഓഫീസര്‍ അറിയിച്ചു.

date