Skip to main content

സ്മാര്‍ട്ട് അയേണിങ്ങ് യൂണിറ്റ് കാരുകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു വനിതാ സംരംഭകര്‍ക്ക് സബ്‌സിഡി

 

    ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെങ്ങോല ഡിവിഷനിലെ കാരുകുളത്ത് തുടങ്ങിയ സ്മാര്‍ട്ട് അയേണിങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. 

    സ്വയംതൊഴില്‍ മേഖലയില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ജില്ലാ വ്യവസായകേന്ദ്രം വഴിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ വനിതാസംരംഭകര്‍ക്ക് വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ജില്ലാപഞ്ചായത്ത് സബ്സിഡി നല്‍കും.

    വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം പിഎം.നാസര്‍, ബ്ലോക്ക് പഞ്ചായത്ത്  അംഗം കെ.വി രാജു, മുന്‍ മെമ്പര്‍ വിനോദ്, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date