Skip to main content

ഹയർ സെക്കന്ററി വിഭാഗത്തിൽ അധ്യാപക നിയമനം

 

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സെക്കന്ററി വിഭാഗത്തിൽ നിലവിലുളള ജൂനിയർ കണക്ക് ടീച്ചർ, ജൂനിയർ ഇംഗ്ലീഷ് ടീച്ചർ, ജൂനിയർ സുവോളജി ടീച്ചർ എന്നീ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിശ്ചയിച്ചിട്ടുളള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് ജൂലൈ ആറിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. അപേക്ഷകർ 2022 ജനുവരി ഒന്നിന്  40 വയസ്സ് അധികരിക്കരുത്. സംവരണത്തിന് അർഹതയുളള പിന്നാക്ക സമുദായക്കാർക്കും, പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അനുവദിക്കുന്ന നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കുന്നതാണ്. 

ജൂനിയർ കണക്ക് ടീച്ചർ (ഹയർ സെക്കന്ററി വിഭാഗം) : ഒരു ഒഴിവ്, യോഗ്യത: എം.എസ്.സി (കണക്ക്), ബി.എഡ് (കണക്ക്), സെറ്റ് 

ജൂനിയർ ഇംഗ്ലീഷ് ടീച്ചർ (ഹയർ സെക്കൻഡറി വിഭാഗം): ഒരു ഒഴിവ്, യോഗ്യത: എം.എ (ഇംഗ്ലീഷ്), ബി.എഡ് (ഇംഗ്ലീഷ്), സെറ്റ്

ജൂനിയർ സുവോളജി ടീച്ചർ: ഒരു ഒഴിവ്, യോഗ്യത: എം.എസ്.സി (സുവോളജി), ബി.എഡ് (നാച്ചുറൽ സയൻസ്), സെറ്റ്

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോൺ : 0484 -2422256) ആലുവ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

date