Skip to main content
സംസ്ഥാന റവന്യൂ കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാരം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് സമ്മാനിക്കുന്നു

സംസ്ഥാന റവന്യൂ കലോത്സവം:  ജില്ലയിലെ വിജയികളെ അനുമോദിച്ചു

 

    ജോലി തിരക്കിനിടയിലും കലാ - കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചു സംസ്ഥാന റവന്യൂ കലോത്സവത്തില്‍ എറണാകുളം ജില്ലയില്‍ നിന്ന് വിജയികളായവരെ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അഭിനന്ദിച്ചു. വിദ്യാഭ്യാസ കാലത്ത് കലാ- കായിക പ്രവര്‍ത്തനങ്ങളില്‍ ശോഭിച്ച, പിന്നീട് ജോലിയില്‍ വന്നപ്പോള്‍ തിരക്കുകള്‍ മൂലം ഒഴിവാക്കിയ കഴിവുകള്‍ വിനിയോഗിക്കാന്‍ ഇത്തരം മത്സരങ്ങള്‍ അവസരമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ഇത്തരം കഴിവുകള്‍ നല്‍കുന്ന ഊര്‍ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. സ്ഥിര രീതികളില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും കളക്ടര്‍ പറഞ്ഞു.

    കലോത്സവത്തില്‍ മികവ് തെളിയിച്ച പോലെ ഫയല്‍ തീര്‍പ്പാക്കല്‍ ഉത്സവത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

    തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ് നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാരവും കളക്ടര്‍ കൈമാറി. പോസ്റ്റര്‍ രചന മത്സരത്തില്‍  ഹാനിയ ഫാത്തിമ ഒന്നാം സ്ഥാനവും കെ.ആര്‍ ശ്രീനന്ദിനി രണ്ടാം സ്ഥാനവും കെ.യു അഭിനവ് മൂന്നാം സ്ഥാനവും നേടിയിരുന്നു. 

    അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ പി. ബി സുനിലാല്‍, ഉഷ ബിന്ദു, എസ്.ബിന്ദു, ജില്ലാ ലോ ഓഫീസര്‍ മേരി ജാക്വിലിന്‍, ഫിനാന്‍സ് ഓഫീസര്‍ എം. ഗീത, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date