Skip to main content
ലഘു കാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും മെഗാ ഫ്രീ ചെക്ക് അപ്പ്

ലഘുകാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും മെഗാ ഫ്രീ ചെക്ക് അപ്പ് ക്യാമ്പ് തിങ്കളാഴ്ച മുതൽ

 

സംസ്ഥാന സർക്കാരും കൃഷി വകുപ്പും സംസ്ഥാനമൊട്ടാകെ വിപുലമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ലഘു കാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും മെഗാ ഫ്രീ ചെക്ക് അപ്പ് ക്യാമ്പ് ഈമാസം 4 മുതൽ 8 വരെ നടത്തും. കാർഷിക മേഖലയിലെ സമഗ്രമായ യന്ത്രവൽക്കരണ പരിപാടിയുടെ ഭാഗമായി തൃശൂർ കാർഷിക സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കേരള അഗ്രോ ഹൈപ്പർ ബസാറിന് കീഴിൽ  തികച്ചും സൗജന്യമായാണ് ക്യാമ്പ് നടത്തുക.

കാർഷിക മേഖലയിൽ സർക്കാർ സബ്സിഡിയിലൂടെയും അല്ലാതെയും വിതരണം നടത്തിയ കാർഷിക ഉപകരണങ്ങളിൽ യഥാസമയം ആവശ്യമായ റിപ്പയർ സർവീസുകൾ നടത്താതെ ഉപയോഗയോഗ്യമല്ലാതിരിക്കുന്ന യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്താൻ പൊതുജനങ്ങൾക്കും കർഷകർക്കും അവസരമൊരുക്കുക എന്നതാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.

 

date