Skip to main content

മംഗല്യ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പ് മംഗല്യ പദ്ധതി - വിധവാ പുനർവിവാഹ ധനസഹായം 2022-23 വർഷത്തേയ്ക്ക് ഓൺലൈൻ വെബ് സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു.www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ അപേക്ഷിക്കാം. 2022-23 സാമ്പത്തിക വർഷത്തിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾ പരിശോധിച്ച് ധനസഹായം ലഭിക്കുന്നതിന് അർഹതയുള്ളവരുടെ ലിസ്റ്റും ആവശ്യമായ ഫണ്ടിന്റെ വിശദാംശവും
ജില്ലാ വനിതാ ശിശു  വികസന ഓഫീസർ 2023 ഫെബ്രുവരി 15 നകം വനിതാ ശിശു വികസന ഡയറക്ടർക്ക് നൽകും. ഫോൺ: 0471 2 346534

date