Skip to main content

സൗജന്യ നിയമ സഹായ ക്ലിനിക്കിന് തുടക്കം

 

ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ സൗജന്യ നിയമ സഹായ ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഉപഭോക്താക്കൾക്ക് സൗജന്യമായി പരാതികൾ ഫയൽ ചെയ്യുന്നതിനും ഉപഭോക്തൃസംബന്ധമായ നിയമോപദേശങ്ങൾക്കുമുള്ള സൗകര്യം എല്ലാ പ്രവൃത്തിദിവസങ്ങളിലും കമ്മീഷൻ കാര്യാലയത്തിലെ നിയമസഹായ ക്ലിനിക്കിൽ ലഭ്യമാകുന്നതാണെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് അഡ്വ. സി.ടി. സാബു അറിയിച്ചു.

date