Skip to main content

ജില്ലയിൽ ഓറഞ്ച് അലേർട്ട് അതീവ ജാഗ്രത മുന്നറിയിപ്പ് 

 

ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര മേഖലയിൽ താമസിക്കുന്നവർ ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാൻ തയ്യാറാകണം.

പുഴകളിൽ കുളിക്കുവാനോ മീൻ പിടിക്കുവാനോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുവാൻ പാടില്ല. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലോര മേഖലകളിലും ബീച്ചുകളിലേക്കുമുള്ള സന്ദർശനം അനുവദിക്കുന്നതല്ല.

date