Skip to main content

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞം:  ശേഷിച്ച ഫയലുകളെല്ലാം തീര്‍പ്പാക്കി  നഗരകാര്യ വകുപ്പ്

 

ജില്ലയില്‍ ഇതുവരെ തീര്‍പ്പാക്കിയത്
44265 ഫയലുകള്‍ 

    എറണാകുളം ജില്ലയില്‍ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞത്തിന്റെ ഭാഗമായി എല്ലാ ഫയലുകളും തീര്‍പ്പാക്കി നഗരകാര്യ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസ്. ഓഫീസില്‍ ശേഷിച്ചിരുന്ന 472 ഫയലുകള്‍ക്കു പുറമെ പുതുതായി ലഭിച്ച അപേക്ഷകളും തീര്‍പ്പാക്കി മാതൃക സൃഷ്ടിച്ചിരിക്കുകയാണു നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെ ജീവനക്കാര്‍. 

    നഗരകാര്യ വകുപ്പിനു പുറമെ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്, സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളില്‍ 50 ശതമാനത്തിലധികം ഫയലുകള്‍ തീര്‍പ്പാക്കി. സാമൂഹ്യനീതി വകുപ്പ് ഓഫീസ് 94.09 ശതമാനവും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് 57.44 ശതമാനവും ഫയലുകളാണ് തീര്‍പ്പാക്കിയത്. 

    അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസ് 36.43 ശതമാനം ഫയലുകളും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ 38.49 ശതമാനവും സോഷ്യല്‍ ഫോറസ്ട്രി ചീഫ് കണ്‍സര്‍വേറ്ററുടെ ഓഫീസിലെ 43.38 ശതമാനവും നാഷണല്‍ സേവിംഗ്‌സ് ഓഫീസിലെ 35.19 ശതമാനവും ജില്ല പ്ലാനിങ്ങ് ഓഫീസിലെ 35.71 ശതമാനവും പൊതുമരാമത്ത് വകുപ്പ് കെ.എസ്.ടി.പി സെക്ഷനിലെ 35.48 ശതമാനവും ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. 

    44265 ഫയലുകളാണ് ജില്ലയില്‍ ഇതുവരെ തീര്‍പ്പാക്കിയത്. ഇതില്‍ 22008 ഫയലുകളും റവന്യു വകുപ്പുമായി ബന്ധപ്പെട്ടവയാണ്. 

    താലൂക്കുകളില്‍ ഏറ്റവുമധികം ഫയലുകള്‍ തീര്‍പ്പാക്കിയത് കണയന്നൂര്‍ താലൂക്കാണ്. 44072 ഫയലുകളില്‍ 4350 ഫയലുകള്‍  ഇവിടെ തീര്‍പ്പാക്കി. 17821 ഫയലുകള്‍ തീര്‍പ്പാക്കാനുള്ള പറവൂര്‍ താലൂക്കിലെ 10 ശതമാനം ഫയലുകളും തീര്‍പ്പാക്കി.

    കളക്ടറേറ്റില്‍ ഏറ്റവുമധികം ഫയലുകല്‍ തീര്‍പ്പാക്കിയത് മജിസ്റ്റീരിയല്‍ വിഭാഗമാണ്. 16621 ഫയലുകളില്‍ 3556 ഫയലുകള്‍  തീര്‍പ്പാക്കി. റവന്യൂ റിക്കവറി വിഭാഗത്തിലെ 1402 ഫയലുകളും(10.63 ശതമാനം), ഭരണ നിര്‍വ്വഹണ വിഭാഗത്തിലെ 1028 ഫയലുകളും(13.17 ശതമാനം) തീര്‍പ്പാക്കി. എസ്റ്റാബ്ലിഷ്‌മെന്റ്, ഫിനാന്‍സ് വിഭാഗങ്ങളില്‍ 10 ശതമാനത്തിലധികം ഫയലുകള്‍ ഇതുവരെ തീര്‍പ്പാക്കി.

date