Skip to main content
ജില്ലാ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ എം.ഡി വർഗ്ഗീസ് 2021-2022ലെ പ്രവർത്തന റിപ്പോർട്ട് ജില്ലാ കളക്ടർ ജാഫർ മാലിക്കിന് നൽകുന്നു

തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍  പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറി 

 

    എറണാകുളം ജില്ലാ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ 2021-2022 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ഓംബുഡ്‌സ്മാന്‍ നടത്തിയ പരാതി പരിഹാര നടപടികളിലൂടെയും തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളുമായി നടത്തിയ ആശയ വിനിമയങ്ങള്‍ വഴിയും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് ഗുണഭോക്താക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പൊതുപ്രശ്‌നങ്ങളും അവയെ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

    തൊഴിലുറപ്പ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ പ്രതിഫലം ലഭിക്കുന്നതിലുള്ള അകാരണ കാലതാമസം, തൊഴിലാളികളില്‍ ഭൂരിഭാഗം വരുന്ന മുതിര്‍ന്ന പൗരര്‍ക്ക് ലഭിക്കേണ്ട പ്രത്യേക മാനുഷിക പരിഗണന, അപ്രായോഗികമായ തൊഴില്‍ സ്ഥലത്തെ ഹാജര്‍ രേഖപ്പെടുത്തല്‍ സംവിധാനം, തൊഴിലുറപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനുള്ള കരാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അധികൃതരുടെ സത്വര ശ്രദ്ധയും പരിഹാര നടപടികളും ഉണ്ടായില്ലെങ്കില്‍ അവ തൊഴിലുറപ്പ് പദ്ധതിക്ക് തന്നെ മാര്‍ഗ തടസ്സങ്ങള്‍ സൃഷ്ടിക്കാം എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

    കൊച്ചിന്‍ ഷിപ് യാാര്‍ഡിന്റെ സി.എസ്.ആര്‍ ഹെഡ് ആയി വിരമിച്ച എം.ഡി വര്‍ഗീസ് ആണ് എറണാകുളം ജില്ലാ തൊഴിലുറപ്പ് ഓംബുഡ്‌സ്മാനായി കഴിഞ്ഞ നവംബര്‍ മുതല്‍ കളക്ടറേറ്റിലുള്ള ഓഫീസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഫോണ്‍: 9895172273

date