Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു

 

    സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ  (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു.

    പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇന്‍  കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)     (2 സെമസ്റ്റര്‍) യോഗ്യത ഡിഗ്രി പാസ്സ്. ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ്  ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)  (2 സെമസ്റ്റര്‍)  യോഗ്യത എസ്.എസ്.എല്‍.സി പാസ്. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)   (1 സെമസ്റ്റര്‍) യോഗ്യത പ്ലസ് ടു പാസ്. സര്‍ട്ടിഫിക്കറ്റ്  കോഴ്‌സ്  ഇന്‍   ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (1 സെമസ്റ്റര്‍ യോഗ്യത എസ്.എസ്.എല്‍.സി പാസ്സ്. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ)          (1 സെമസ്റ്റര്‍) യോഗ്യത പ്ലസ് ടു പാസ്സ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ്  (പി.ജി.ഡി.എ.ഇ.)     (2 സെമസ്റ്റര്‍)  യോഗ്യത  ഡിഗ്രി പാസ്സ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്)  (1 സെമസ്റ്റര്‍) യോഗ്യത എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്സ്,സി/ എം.എസ്സ്,സി/ ബി.സിഎ. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇ9 ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ)     (1 സെമസ്റ്റര്‍) യോഗ്യത ഇലക്ട്രോണിക്‌സ് / അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ  പാസ്സ്. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്  യോഗ്യത ഡിഗ്രി / ത്രിവത്സര ഡിപ്ലോമ  പാസ്സ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി)  (1 സെമസ്റ്റര്‍). യോഗ്യത എം.ടെക്/ബി.ടെക്/എം.എസ്സ്.സി പാസ്സ്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി.സി.എന്‍.എ)(1 സെമസ്റ്റ4) യോഗ്യത ഇഛ&ജഅ പാസ്സ്/കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/ വിഷയത്തില്‍ ബി.ടെക് / ത്രിവത്സര ഡിപ്ലോമ പാസ്സായവര്‍ / കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ ഈ  കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/ എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആ4.ഡി വെബ്‌സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ രൂപ. 150 (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് രൂപ. 100) ഡി.ഡി സഹിതം. ജൂലൈ 15 നു വൈകുന്നേരം നാലിനു മുമ്പായി അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം. 

date