Skip to main content

പോലീസ് കോണ്‍സ്റ്റബിള്‍  എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 

         പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങ്ങ്) (കാറ്റഗറി നമ്പര്‍ 136/2022) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (അഞ്ച് കി.ലോ മീറ്റര്‍ ദൂരം 25 മിനിറ്റ്‌കൊണ്ട് ഓടി എത്തുക) ജൂലൈ അഞ്ചു മുതല്‍ എറണാകുളം ില്ലയിലെ കേന്ദ്രമായ വില്ലിംഗ്ടണ്‍ ദ്വീപിലെ  കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുളള ബ്രിസ്റ്റോ-ഇന്ദിരാഗാന്ധി റോഡില്‍ നടത്തുന്നു. എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയും, എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൈഫൈല്‍ മെസേജ് പരിശോധിച്ച് പരീക്ഷാ കേന്ദ്രത്തില്‍ അവരവര്‍ക്ക്  അനുവദിച്ചിട്ടുളള തീയതിയില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുളള ബ്രസ്റ്റോ-ഇന്ദിരാഗാന്ധി റോഡില്‍  (വിമാന്‍ ഗേറ്റ് ടോള്‍ ബൂത്ത്, വെല്ലിംഗ്ടണ്‍ ഐലന്റ്, കൊച്ചി ) രാവിലെ അഞ്ചിന്  അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍,  സര്‍ക്കാര്‍ സര്‍വീസിലെ അസിസ്റ്റന്റ്  സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഡോക്ടറില്‍ നിന്നും ലഭിച്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാക്കണം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

      ജൂലൈ 9, 28 തീയതികളിലെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ്  യഥാക്രമം ജൂലൈ 30, 31 തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ജൂലൈ 9ന് അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍  ജൂലൈ 30 നും ജൂലൈ 28ന് അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 31 നും അതേ അഡ്മിഷന്‍  ടിക്കറ്റുമായി അതേ വേദിയില്‍ ഹാജരാകണം.

date