Skip to main content

വനമഹോത്സവം 2022: തീരകവചം കറ്റാടി തൈകളുടെ  നടീല്‍ ഉദ്ഘാടനം

 

    വനം വകുപ്പ് എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ എളങ്കുന്നപ്പുഴ ഗവണ്മെന്റ് ഹൈസ്‌കൂള്‍ ഫോറസ്ട്രി ക്ലബ്ബിന്റെ സഹകരണത്തോടെ വളപ്പ് ബീച്ചില്‍ തീരകവചം പദ്ധതിയുടെ ഭാഗമായി കാറ്റാടികളുടെ പ്ലാന്റിങ്ങ് കെ. എന്‍ ഉണ്ണികൃഷ്ണന്‍  എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എളംകുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു. എ. ജയമാധവന്‍ സോഷ്യല്‍ ഫോറസ്ട്രി എറണാകുളം ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്സ്, പദ്ധതി വിശദീകരണം നടത്തി പഞ്ചായത്ത് അംഗം സുരേഷ്, എറണാകുളം സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസ്സര്‍ ടി.എം.റഷീദ്, ഡെപ്യൂട്ടി റെയിഞ്ചാഫീസര്‍ (ഗ്രേഡ്) രാജേന്ദ്രബാബു , എളംകുന്നപ്പുഴ ഗവണ്മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ സാമൂഹികപ്രവര്‍ത്തകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date