Skip to main content

പച്ചക്കറി കൃഷിക്ക് തുടക്കം

ആലപ്പുഴ: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന ഓണമുണ്ണാന്‍ വീട്ടിലൊരു തോട്ടം പദ്ധതി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സാംസണ്‍ അധ്യക്ഷയായി. 

പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആവശ്യമായ പച്ചക്കറിത്തൈകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി വീടുകളില്‍ എത്തിച്ചു നല്‍കും. ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി പ്രകാരം ചേര്‍ത്തല തെക്ക് കൃഷിഭവന്‍റെ സഹകാരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിബു എസ്. പത്മം, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഒ.പി അജിത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയറാണി, പഞ്ചായത്ത് അംഗങ്ങളായ ആര്‍. ബെന്‍സി ലാല്‍, വിന്‍സെന്‍റ്  തറയില്‍, അല്‍ഫോന്‍സ, ശങ്കരന്‍ കുട്ടി, രാജഗോപാല്‍, ആസൂത്രണ സമിതി ഉപാധ്യാക്ഷന്‍ ബി. സലിം, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഡി. പ്രകാശന്‍, കൃഷി ഓഫീസര്‍ റോസ്മി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date