Skip to main content

ഓണക്കാല പച്ചക്കറി കൃഷി;   പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

ആലപ്പുഴ: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഓണക്കാല പച്ചക്കറി കൃഷി നടത്താനായി വയലാര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വിത്തു വിതരണത്തിന്‍റെയും കാര്‍ഷിക പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  കവിതാ ഷാജി നിര്‍വഹിച്ചു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പച്ചക്കറി കൃഷി ആരംഭിക്കാനുള്ള ഗ്രൂപ്പ് തല നടപടികള്‍ക്കും തുടക്കമായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ജി. നായര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അഖില്‍ രാജ് പച്ചക്കറി കൃഷി പരിപാലനത്തെ കുറിച്ച്  ക്ലാസ് നയിച്ചു. 

പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ജനാര്‍ദ്ദനന്‍,  അംഗങ്ങളായ യു.ജി. ഉണ്ണി, ഓമന ബാനര്‍ജി, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍,  കര്‍ഷകര്‍, കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date