Skip to main content

അറിയിപ്പുകൾ

 

 

 

ആട് വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 13, 14 തീയതികളില്‍ ആട് വളര്‍ത്തലില്‍ രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നു.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 12-നകം 04972- 763473 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. 

*

ഇ ടെൻഡര്‍ 

കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിലെ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍ എൻജിനീയറിങ് വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ ലാബിലേക്ക് വെക്റ്റര്‍ നെറ്റ്‌വര്‍ക്ക് അനലൈസര്‍ വാങ്ങുന്നതിന് ഇ ടെൻഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 13 ഉച്ചകഴിഞ്ഞ് മൂന്ന് മണി. ഫോണ്‍:  0495 2383220.

*

അസാപിൽ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ലഭിക്കുവാന്‍ പ്രാപ്തരാക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് അസാപ് കേരള സംഘടിപ്പിക്കുന്നു.  സ്വദേശത്തും വിദേശത്തുമായി നിരവധി അവസരങ്ങളാണ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999704, 9495999783

*

വാക്-ഇന്‍ -ഇന്റര്‍വ്യൂ 

സി-ഡിറ്റിന്റെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്ക് കാഷ്വല്‍ ലേബര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ ആറിന്  രാവിലെ 10 മണിക്ക് സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിലാണ് അഭിമുഖം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യാഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

*

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ  11 ന് 

പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക്  രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും, ബി.എഡും ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 11ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോണ്‍: 0495- 2370379.

*

കൊൽട്രോണിൽ സിവില്‍ ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ കോഴ്സ്

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിലൂടെ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്‍ഡ് ലാന്‍ഡ് സര്‍വ്വേ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത എസ്. എസ്.എല്‍.സി. വിവരങ്ങള്‍ക്ക്- 8136802304

*

റീ ക്വട്ടേഷന്‍ 

സിവില്‍ സ്റ്റേഷനിലെ അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എ.സി കാര്‍/ എ.സി ജീപ്പ് (ഡ്രൈവര്‍ ഉള്‍പ്പെടെ) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 11 ഉച്ചക്ക് ഒരു മണി വരെ. ഫോണ്‍: 0495- 2371055.

*

തീരമൈത്രി പദ്ധതി:  ചെറുകിട സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ - സാഫ് നടപ്പാക്കുന്ന തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട - സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാൻ ജില്ലയിലെ അംഗീകൃത മത്സ്യത്തൊഴിലാളി - അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 20നും 40നും മധ്യേ ആയിരിക്കണം.

മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അം​ഗത്വം നേടിയ രണ്ട് മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങിയ ഗ്രൂപ്പായാണ് അപേക്ഷ നല്‍കേണ്ടത്. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് വായ്പയും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവും ആയിരിക്കും. ഒരംഗത്തിന് ഒരുലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.

ഡെയ്ഫിഷ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്‌ളോര്‍മില്‍, ടൂറിസം, ഫാഷന്‍ ഡിസൈന്‍ / ബോട്ടിക്, ഐടി കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍  സെന്റര്‍,  ഹൗസ് കീപ്പിങ്, ബ്യൂട്ടി പാര്‍ലര്‍, ബേക്കറി, കാറ്ററിങ് ആന്‍ഡ് ഇവന്‍റ് മാനേജ്മെന്റ്, അനിമല്‍ സെല്ലിങ്, ഗാര്‍ഡന്‍ സെറ്റിങ്,  ലാബ്  ആന്‍ഡ് മെഡിക്കല്‍സ്, ടൂറിസം,  ഐടി അനുബന്ധ ഔട്ട്‌സോഴ്‌സ്,  ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍ സെന്റര്‍, ഡി.ടി.പി,  ക്ലീനിങ്/ വാഷിംഗ് തുടങ്ങിയ യൂണിറ്റുകള്‍ പദ്ധതി വഴി ആരംഭിക്കാം.  അപേക്ഷകള്‍ ജൂലായ് 10നകം  ലഭിക്കണം. വിവരങ്ങള്‍ക്ക്  9745100221, 9526039115, 7034314341.
 

date