Skip to main content

മനുഷ്യ നന്മയെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച കഥാകാരനാണ് ബഷീർ - മന്ത്രി സജി ചെറിയാൻ

 

 

 

മനുഷ്യ നന്മയെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച കഥാകാരനാണ് ബഷീറെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ബേപ്പൂരിൽ നടക്കുന്ന ബഷീർ ഫെസ്റ്റിന്റെ  സാംസ്കാരിക സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് ഓരോ ബഷീർ കൃതികളെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ ഹൈസ്കൂളിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിനു ശേഷം വേദിയിൽ അവാർഡ് എന്ന നാടകവും റാസ ബീഗത്തിന്റെ നേതൃത്വത്തിൽ ഗസൽ രാവും അരങ്ങേറി.

കെ.ഇ.എൻ. കുഞ്ഞഹമ്മദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ അനീസ് ബഷീർ, എം. ഗിരീഷ്, കെ. സജീവൻ എന്നിവർ സംസാരിച്ചു.

date