Skip to main content

അഴിയൂരിൽ സംരംഭക ഹെൽപ് ഡെസ്ക് ആരംഭിച്ചു

 

 

 

 2022-23 സംരഭകത്വ വർഷാചാരണത്തിന്റെയും  ' ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെയും ഭാഗമായി അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച ഹെല്പ് ഡെസ്ക്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.
തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ഹെല്പ് ഡെസ്ക്  സംവിധാനം ലഭ്യമാകുക. സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് 9037253532 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അനിഷ ആനന്ദസദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, സെക്രട്ടറി അരുൺകുമാർ, പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date