Skip to main content

ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്തു

 

 

 

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം   പ്രസിഡന്റ്  കെ.കെ നിർമ്മല നിർവഹിച്ചു. കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഞാറ്റുവേലകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കീഴരിയൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചന്ത സംഘടിപ്പിച്ചത്. 

കർഷകർക്ക് ആവശ്യമായ തെങ്ങിൻ തൈ, കമുകിൻ തൈകൾ, റംബൂട്ടാൻ, കുരുമുളക്, തുടങ്ങിയവ ചന്തയിൽ ലഭ്യമാണ്. കൃഷിഭവനിൽ നടക്കുന്ന ചന്തയിൽ തെെകൾ സബ്സിഡി നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാകും  കാർഷിക കർമ്മസേനയുടെ നേതൃത്വത്തിലും തെെ വിതരണം നടക്കുന്നുണ്ട്. 

ചടങ്ങിൽ പഞ്ചായത്തം​ഗങ്ങൾ, കാർഷിക കർമ്മ സേന അം​ഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ മൊയ്‌തീൻ ഷാ  സ്വാഗതവും കൃഷി അസിസ്റ്റന്റ്  പി പി ആതിര നന്ദിയും പറഞ്ഞു.

date