Skip to main content

യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു

 

 

 

ബഷീർ ഫെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ (ജൂലൈ 4) കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ യുവസാഹിത്യകാർക്ക് ക്യാമ്പ് സംഘടിപ്പിച്ചു. ബഷീറിന്റെ വീടായ വൈലാലിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ നിർവ്വഹിച്ചു.

ഞാനറിയുന്ന ബഷീർ എന്ന വിഷയത്തിൽ ലേഖനം സമർപ്പിച്ചവരിൽനിന്നും തിരഞ്ഞെടുത്തവരാണ് ക്യാമ്പിൽ പങ്കെടുത്തത്.  വിവിധ ജില്ലകളിൽ  നിന്നുമായി അപേക്ഷിച്ച 316 പേരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 75 പേർ പങ്കെടുത്തു.

ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി നടത്തിയ ചർച്ചയിൽ ബഷീറിന്റെ മക്കളായ അനീസ് ബഷീറും ഷാഹിന ബഷീറും സജീവമായി പങ്കെടുത്തു. ബഷീറുമായി ബന്ധപ്പെട്ട ജീവിതാനുഭവങ്ങൾ ഇരുവരും പങ്കുവെച്ചത് ഏറെ ഹൃദ്യമായി. ബഷീറിന്റെ സ്വതസിദ്ധമായ നർമ്മവും, ലളിതമായ ഭാഷയും, കഥകളിലെ വിഷയങ്ങളും ക്യാമ്പിൽ ചർച്ച ചെയ്യപ്പെട്ടു. ക്യാമ്പിൽ പങ്കെടുത്തവർ ബഷീറുമായി ബന്ധപ്പെട്ട വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെച്ചു.

 എ. സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. പാറക്കടവ്, എ. കെ. അബ്ദുൽ ഹക്കീം എന്നിവർ പങ്കെടുത്തു. വൈകിട്ടുവരെ സംഘടിപ്പിച്ച ക്യാമ്പിന് ക്യാമ്പ് ഡയറക്ടർ സുഭാഷ് ചന്ദ്രൻ നേതൃത്വം നൽകി

date