Skip to main content
വരാപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് കൊച്ചുറാണി ജോസഫും ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പിള്ളിയും ചേർന്ന് നിർവഹിക്കുന്നു

വരാപ്പുഴ ഗ്രാമപഞ്ചായത്ത്: ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

 

    വരാപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഞാറ്റുവേല ചന്തയുടേയും കര്‍ഷകസഭകളുടെയും ഉദ്ഘാടനം പ്രസിഡന്റ്  കൊച്ചുറാണി ജോസഫും ജില്ലാ പഞ്ചായത്ത് മെമ്പര്‍ യേശുദാസ് പറപ്പിള്ളിയും ചേര്‍ന്ന് നിര്‍വഹിച്ചു.
    ആലങ്ങാട്  ആഗ്രോ സര്‍വീസ് സെന്റര്‍ നടത്തുന്ന സ്റ്റാളില്‍ ഗുണമേന്മയുള്ള പീച്ചില്‍, സാലഡ് കുക്കുമ്പര്‍, മുളക്, തക്കാളി, ഹൈബ്രിഡ് ബന്ദി തൈകള്‍, വിവിധയിനം അലങ്കാര ചെടികള്‍, ഫലവൃക്ഷ തൈകള്‍  എന്നിവയുടെ വില്‍പ്പന ഉണ്ടായിരിക്കും. ഇതോടൊപ്പം പൊക്കാളി അരിയും മറ്റ് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ലഭിക്കും. വില്‍പ്പന ബുധനാഴ്ച (ജൂലൈ 6 ) സമാപിക്കും.

    ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റാണി മത്തായി, വരാപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി പോളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അമ്പിളി സജീവന്‍, വിജു ചുള്ളിക്കാട്, മെമ്പര്‍ സ്വരൂപ്, കൃഷി ഓഫീസര്‍ ചാന്ദ്‌നി, പഞ്ചായത്ത് സെക്രട്ടറി സൈന ബീഗം, പാടശേഖര സമിതി സെക്രട്ടറി ഉമേഷ് പൈ, കര്‍ഷക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date