Skip to main content

ഇലകമണ്‍ പഞ്ചായത്തില്‍ ഞാറ്റുവേലചന്തയും കര്‍ഷക സഭയും

ഇലകമണ്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഉദ്ഘാടനം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിന്‍ രാജ് നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശന മത്സരവും വിപണനവും യുവകര്‍ഷകന്‍ ഷാബുവിന്റെ വളര്‍ത്ത് മത്സ്യങ്ങളുടെ ലേലവും നടന്നു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന എക്കോ ഷോപ്പിന്റെയും കുടുംബശ്രീയുടെയും വിപണന സ്റ്റാളുകളും ശ്രദ്ധേയമായി.

ഇലകമണ്‍ പഞ്ചായത്തില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ജനപ്രതിനിധികളും വയലിലേക്ക്' എന്ന പേരില്‍ ഇലകമണ്‍ മുത്തോറ്റിന്‍ കര ഏലയിലെ 50 സെന്റ് സ്ഥലത്ത് ഞാറുനടീലും സംഘടിപ്പിച്ചു. ഇലകമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സൂര്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ബാലകൃഷ്ണന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവരും പങ്കെടുത്തു.

date