Skip to main content
നവീകരിച്ച മാടക്കത്തറ പഞ്ചായത്തിലെ മണ്ണുർണിക്കുളം

പായലിന് വിട, തെളിനീരുമായി പുതുജീവിതത്തിലേയ്ക്ക് മണ്ണുര്‍ണിക്കുളം

 

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട പടിഞ്ഞാറെ മണ്ണുര്‍ണിക്കുളം തെളിനീരുമായി പുതുജീവിതത്തിലേയ്ക്ക് ഒഴുകുന്നു. 
ഏറെ നാളായി മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന പൊതുകുളമാണ് പ്രദേശവാസികളുടെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ചത്. 

നാട്ടിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ മണ്ണുര്‍ണിക്കുളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രദേശവാസികള്‍ക്ക് തെളിനീര്‍ നല്‍കാന്‍ ഒരുങ്ങുന്നത്. 
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളം വശം കെട്ടി സംരക്ഷിച്ചു. കൂടാതെ കുളത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ആഴവും കൂട്ടി. അടിത്തട്ട് കരിങ്കല്ല് കെട്ടി ഉയര്‍ത്തി മുകളില്‍ പടവുകളും പണിതിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ടാണ് കുളത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. 

മണ്ണുര്‍ണിക്കുളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നത് ഏറെ നാളായുള്ള പ്രദേശവാസികളുടെ ആവശ്യമായിരുന്നു. ഒല്ലൂക്കര ബ്ലോക്കിന്റെ ഒമ്പത് ലക്ഷവും മാടക്കത്തറ ഗ്രാമപഞ്ചായത്തിന്റെ 15 ലക്ഷവും വിനിയോഗിച്ചാണ്നവീകരണം പൂര്‍ത്തിയാക്കിയത്. മണ്ണുര്‍ണികുളത്തിന് പുതുജീവന്‍ ലഭിച്ചതോടെ പ്രദേശത്തെ കാര്‍ഷിക മേഖലയ്ക്ക് കരുത്താകുമെന്നും വേനല്‍ക്കാലത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നും വാര്‍ഡ്മെമ്പര്‍ തുളസി സുരേഷ് പറഞ്ഞു.

date