Skip to main content

മേപ്പയ്യൂരിൽ  സംരംഭക ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരഭിച്ചു

 

 

(PR/CLT/93- 07/22)

 

പുതിയ സംരഭങ്ങൾ തുടങ്ങുന്നവർക്ക് സഹായം നൽകുന്നതിനായി മേപ്പയ്യൂർ പഞ്ചായത്തിൽ സംരംഭക ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരഭിച്ചു. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി. രാജൻ നിർവഹിച്ചു. 

സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി സംരംഭകരെ കണ്ടെത്താനായി തദ്ദേശ സ്ഥാപനങ്ങളിൽ  ഏകദിന സംരഭകത്വ ശിൽപ്പശാലകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മേപ്പയ്യൂരിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചത്.  തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ പഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.

date