Skip to main content

അറിയിപ്പുകൾ

 

 

 

(PR/CLT/96- 07/22)

മത്സ്യകര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നല്‍കുന്ന മത്സ്യകര്‍ഷക അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, മികച്ച നൂതന മത്സ്യകര്‍ഷകന്‍, മികച്ച ചെമ്മീന്‍ കര്‍ഷകന്‍, മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷാ ഫോമുകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട്- 05' എന്ന വിലാസത്തില്‍ എത്തിക്കണം. അവസാന തീയതി: ജൂലൈ ഒന്‍പത്. ഫോൺ: 0495- 2381430.
 
*
(PR/CLT/97- 07/22)
ക്വട്ടേഷന്‍ ക്ഷണിച്ചു

എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2017 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്‌ട്രേഷന്‍ ഉള്ള എയര്‍കണ്ടീഷന്‍ ചെയ്ത ടാക്‌സി പെര്‍മിറ്റുള്ള 1400 സി.സിക്ക് മുകളിലെ ഏഴ് സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 15 ഉച്ചയ്ക്ക് ശേഷം മൂന്ന് മണി സ്വീകരിക്കും. ഫോണ്‍: 0495- 2992620, 9447905294, 8129166086. 

*
(PR/CLT/98- 07/22)
അടുത്ത വര്‍ഷം വൃക്ഷത്തൈകള്‍ ആവശ്യമുള്ളവര്‍ ഇപ്പോഴേ അറിയിക്കണം.

2023 ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചും തുടര്‍ന്ന് ജൂലൈ ആദ്യവാരത്തിലെ വനമഹോത്സവ കാലം വരേയും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച് വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴ് വരെ വൃക്ഷത്തൈകള്‍ നട്ട് തുടര്‍ന്നുള്ള കാലയളവില്‍ പരിപാലിക്കുന്നതാണ് പദ്ധതി. വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗവുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിക്കാവശ്യമായ വൃക്ഷത്തൈകള്‍ സൗജന്യമായി ലഭ്യമാക്കും. എന്നാല്‍ നട്ടുപിടിപ്പിക്കുന്നതിന് പകരം ഏറ്റുവാങ്ങി വിതരണം ചെയ്യാനായി തൈകള്‍ ലഭ്യമാവില്ല.

പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം സംബന്ധമായ വിവരങ്ങള്‍ (വിസ്തീര്‍ണ്ണം, ഉടമസ്ഥാവകാശം), അപേക്ഷ നല്‍കുന്ന സംഘടനയുടെ/ വ്യക്തിയുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ വിലാസം, അപേക്ഷ സമര്‍പ്പിക്കുന്നത് സംഘടനയാണെങ്കില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ താത്പര്യമുള്ള അംഗങ്ങളുടെ എണ്ണം, മുന്‍പ് സമാനമായ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങള്‍, ആവശ്യമായ തൈകളുടെ ഇനം എണ്ണം (തെങ്ങ്, റമ്പൂട്ടാന്‍, മാങ്കോസ്റ്റീന്‍ മുതലായ തൈകള്‍ ലഭിക്കില്ല) എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യവനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കാം. അവസാന തീയതി: ജൂലൈ 20. വിലാസം: അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവത്കരണ വിഭാഗം. വനശ്രീ കോംപ്ലക്‌സ് മാത്തോട്ടം, അരക്കിണര്‍ പി.ഒ, കോഴിക്കോട് 673028. ഇ- മെയില്‍: acf.sf-kzkd.for@kerala.gov.in. ഫോണ്‍: 0495- 2416900, 9447979153.

*
(PR/CLT/99- 07/22)
ടെൻഡര്‍ ക്ഷണിച്ചു

തലക്കുളത്തൂര്‍ സി.എച്ച്.സി.യിലേക്ക് ലാബ് റീ ഏജന്റ്‌സ് സാധനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി വിതരണം ചെയ്യാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെൻഡര്‍ ക്ഷണിച്ചു. അവസാന തീയതി: ജൂലൈ 13 ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495- 2853005. ‌

*
(PR/CLT/100- 07/22)
പാലുത്പന്ന നിര്‍മ്മാണ പരിശീലനപരിപാടി

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന  കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂലൈ 11  മുതല്‍ 21 വരെ പാലുത്പന്ന നിര്‍മാണത്തില്‍ പത്ത് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 135 രൂപ. അധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവര്‍ ജൂലൈ 11ന് രാവിലെ 10 മണിക്കകം  പരിശീലന കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2414579

*
(PR/CLT/101- 07/22)
തീറ്റപ്പുല്‍ കൃഷി വളര്‍ത്തല്‍ പരിശീലന പരിപാടി

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂലൈ 13, 14, തീയതികളിലായി തീറ്റപ്പുല്‍ കൃഷി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 20 രൂപ. ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് , ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കണം.  താത്പര്യമുള്ളവര്‍ ജൂലൈ 11  ന് വൈകീട്ട് അഞ്ചിനകം dd-dtc-kkd.dairy@kerala.gov.in എന്ന ഇ- മെയില്‍ വിലാസത്തിലോ 0495- 2414579 എന്ന ഫോണ്‍ നമ്പര്‍ മുഖാന്തരമോ പേര് രജിസ്റ്റര്‍ ചെയ്യണം.

date