Skip to main content

ലോക ജന്തുജന്യരോഗ ദിനം ഇന്റര്‍സെക്ടറല്‍ മീറ്റിംഗ് ചേര്‍ന്നു

പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, ജില്ലയിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി ലോക ജന്തുജന്യരോഗ ദിനത്തോടനുബന്ധിച്ച് ഇന്റര്‍സെക്ടറല്‍ മീറ്റിംഗ് ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, വനം-വന്യജീവി വകുപ്പ്, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, പക്ഷിരോഗ നിര്‍ണയ ലാബിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജില്ലയില്‍ എലിപ്പനി കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ക്ഷീര കര്‍ഷകരും, തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവരും, വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും, കൂടാതെ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കുകയും വേണമെന്നും യോഗം നിര്‍ദേശിച്ചു. പേവിഷബാധ നിയന്ത്രിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും, വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം വാക്‌സിനേഷന്‍ എടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

date