Skip to main content
ജില്ലാ പഞ്ചായത്തിന്റെ ആധുനീക കോഫി കിയോസ്ക് "പിങ്ക് കഫേ " ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ പഞ്ചായത്തിന്റെ ആധുനീക കോഫി കിയോസ്ക് : "പിങ്ക് കഫേ " ആനിക്കാട് പ്രവർത്തനം തുടങ്ങി

 

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ആധുനീക കോഫി കിയോസ്ക് "പിങ്ക് കഫേ " മൂവാറ്റുപുഴയിൽ പ്രവർത്തനം തുടങ്ങി. ആവോലി പഞ്ചായത്തിലെ ആനിക്കാട് ചിറക്കരികിൽ  നാടൻ ഭക്ഷണ വിഭവങ്ങളുമായി തുടങ്ങിയ "പിങ്ക് കഫേ " ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോസ് അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ വനിതാ സംരഭമായാണ് ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് അനുവദിച്ച  കഫേ പ്രവർത്തനം തുടങ്ങിയത്. രാവിലെ അഞ്ച് മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രവർത്തന സമയം.

ജില്ലാ പഞ്ചായത്തിൻ്റെ മൂന്ന് ലക്ഷം രൂപ, കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട് (സി.ഇ.എഫ്) സംരഭകത്വ ലോണായ 1.5ലക്ഷം രൂപ, കുടുംബശ്രീയുടെ 50,000 രൂപ എന്നിവ ഉപയോഗിച്ചാണ് പദ്ധതി നിർവഹണം പൂർത്തിയാക്കിയത്. ഇതിൽ ലോൺ തുക തിരിച്ചടക്കണം.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ . ജോസ് അഗസ്റ്റിൻ മുഖ്യപ്രഭാക്ഷണവും  കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി.ആർ. അരുൺ പദ്ധതി വിശദീകരണവും നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് തെക്കുംപുറം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബിൾ സാബു , കെ.ജി രാധാകൃഷ്ണൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ഷെഫാൻ  , ബിന്ദു ജോർജ്, ബിജു ജോസ്, അഷറഫ് മൈതീൻ, സൗമ്യ ഫ്രാൻസീസ്, രാജേഷ് പൊന്നും പുരയിടം, ഷാജു വടക്കൻ , പഞ്ചായത്ത് സെക്രട്ടറി എം.കെ. ദീപ കുമാരി, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ പി.എസ് സജിത ,സി.ഡി .എസ് ചെയർ പേഴ്സൺ സ്മിത വിനു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആൻസമ്മ വിൻസന്റ് തുടങ്ങിയവർ സംസാരിച്ചു.

date