Skip to main content

വായനപക്ഷാചരണം ജില്ലാതല സമാപനം ഇന്ന് (ജൂലൈ 7)  

കോട്ടയം: വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ഇന്ന് (ജൂലൈ 7) രാവിലെ 10ന് കിടങ്ങൂർ പി.കെ.വി. വനിത ലൈബ്രറിയിൽ നടക്കും. ഗ്രന്ഥകാരനും കവിയുമായ എസ്.പി. നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ് അധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു ഐ. വി. ദാസ് അനുസ്മരണം നടത്തും. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് വായനപക്ഷാചരണ സന്ദേശം നൽകും. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ആദരിക്കും. വായനപക്ഷാചരണത്തോടനുബന്ധിച്ച് തുല്യത പഠിതാക്കൾക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും.
ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ഹരികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എൻ.ഡി. ശിവൻ, ജില്ലാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ.എസ്. രാജു, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിഡ്, സെക്രട്ടറി റോയി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി സി. കെ. ഉണ്ണികൃഷ്ണൻ, താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ  ജോൺസൺ ജോസഫ്, കെ.ആർ. പ്രഭാകരൻ, കെ.ആർ. മോഹനൻ, കെ.ജെ ജോൺ എന്നിവർ പങ്കെടുക്കും. ജൂൺ 19നാണ് പക്ഷാചരണം ആരംഭിച്ചത്. ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ ആൻഡ്  പബ്ലിക് റിലേഷൻസ് - പൊതുവിദ്യാഭ്യാസ വകുപ്പുകൾ, ജില്ലാ ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, സാക്ഷരത മിഷൻ, യുവജന
ക്ഷേമ ബോർഡ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

(കെ.ഐ.ഒ.പി.ആര്‍ 1579/2022)

date