Skip to main content

ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജുകളില്‍  എന്‍.ആര്‍.ഐ സീറ്റുകളിള്‍ പ്രവേശനം

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ  എന്‍ജിനീയറിംഗ് കോളേജുകളില്‍ 2022-23 അധ്യയന വര്‍ഷത്തിലെ എന്‍.ആര്‍.ഐ. സീറ്റുകളില്‍  പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചു.
എറണാകുളം (8547005097, 0484 2575370), ചെങ്ങന്നൂര്‍ (8547005032, 0479 2454125), അടൂര്‍ (8547005100, 04734 231995), കരുനാഗപ്പള്ളി (8547005036, 0476 2665935), കല്ലൂപ്പാറ (8547005034, 0469 2677890), ചേര്‍ത്തല (8547005038, 0478 2553416) എന്നീ കോളേജുകളിലാണ് പ്രവേശനം.
ജൂലൈ 25ന് വൈകുന്നേരം അഞ്ചു വരെ www.ihrdonline.org/ihrdnri എന്ന വെബ്സൈറ്റിലൂടെയോ  കോളേജുകളുടെ വെബ്സൈറ്റ് വഴിയോ അപേക്ഷ നല്‍കാം. 

ഓരോ കോളേജിലും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട്, അനുബന്ധ രേഖകള്‍, രജിസ്ട്രേഷന്‍ ഫീസായ 1000 രൂപയുടെ  പ്രിന്‍സിപ്പാളിന്‍റെ പേരില്‍ മാറാവുന്ന  ഡിമാന്‍റ് ഡ്രാഫ്റ്റ്, അല്ലെങ്കില്‍ പണം ഓണ്‍ലൈനില്‍ അടച്ചതിന്‍റെ രേഖ എന്നിവ സഹിതം ജൂലൈ 29ന് വൈകുന്നേരം അഞ്ചിനിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ നല്‍കണം. വെബ്സൈറ്റ്: www.ihrd.ac.in ഇ-മെയില്‍ :ihrd.itd@gmail.com

date