Skip to main content

വായന മാസാചരണം ജില്ലാതല മത്സരങ്ങള്‍ നാളെ (ജൂലൈ 9)

 

വായനമാസാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ ജില്ലാതല മത്സരങ്ങൾ നാളെ (ജൂലൈ 9) രാവിലെ 10 മണി മുതല്‍ തൃശൂര്‍ സി എം എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കും. ഉപജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നത്. 
എൽ.പി വിഭാഗങ്ങൾക്കായി ചിത്രരചന,
യുപി വിഭാഗങ്ങൾക്കായി പദ്യപാരായണം, 
ഹൈസ്കൂൾ വിഭാഗത്തിന് ക്വിസ് മത്സരം എച്ച്.എസ്.എസ്/വി.എച്ച്.എസ്.ഇ വിഭാഗത്തിന് പ്രസംഗമത്സരം എന്നിവയാണ് നടക്കുന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ ലൈബ്രറി കൗണ്‍സില്‍, നെഹ്‌റു യുവകേന്ദ്ര, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.
വായനമാസാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കല്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഏത് പുസ്തകത്തെക്കുറിച്ചും ആസ്വാദനകുറിപ്പ് തയ്യാറാക്കാം. തയ്യാറാക്കിയ കുറിപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍ - 680003 എന്ന വിലാസത്തില്‍ ജൂലൈ 13നുള്ളില്‍ ലഭിക്കണം.

date