Skip to main content

വനിതാ കമ്മീഷന്‍ അദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി

കണ്ണൂരില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. ആകെ 66 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. പരാതിക്കാര്‍, എതിര്‍ കക്ഷികള്‍ എന്നിവര്‍ എത്താത്തതിനാല്‍ 34 എണ്ണം അടുത്ത സിറ്റിംഗിനായി മാറ്റിവെച്ചു. അഞ്ചു പരാതികളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അദാലത്തില്‍ തെറ്റിധരിപ്പിക്കുന്ന പരാതികളും ലഭിക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ. പറഞ്ഞു. പരാതി സത്യസന്ധമാണെന്ന് ഉറപ്പുവരുത്താന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. കമ്മീഷന്റെ പരിധിയില്‍ വരാത്ത പരാതികളും ലഭിക്കുന്നു.
വ്യാഴാഴ്ച കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. പി വിമല കുമാരി, അഡ്വ. പത്മജ പത്മനാഭന്‍, അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, വനിതാ ശിശുവികസന വകുപ്പ് കൗണ്‍സിലര്‍ പി മാനസ ബാബു, വനിതാ സെല്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി ധന്യ തുടങ്ങിയവരും പങ്കെടുത്തു

date