Skip to main content
 ആറളം ഫാമിലെ ഫ്ളോർ മില്ലിൽ ഉൽപാദിപ്പിക്കുന്ന കൊക്കോസ് വെളിച്ചെണ്ണയുടെ ആദ്യവിൽപന വാർഡ് അംഗം മിനി ദിനേശൻ നിർവ്വഹിക്കുന്നു

ചക്കിലാട്ടിയ വെളിച്ചെണ്ണയുമായി  കുടുംബശ്രീ വനിതകൾ

 

 

വിപണിയിൽ ഇടം നേടാൻ ചക്കിൽ ആട്ടിയ ശുദ്ധമായ 'കൊക്കോസ്' വെളിച്ചെണ്ണയുമായി ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബശ്രീ വനിതകൾ. ജില്ലാ പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാമിഷന് കീഴിലാണ് ആറളം ഫാം ബ്ലോക്ക് 11 കക്കുവയിൽ ചക്ക് ഘടിപ്പിച്ച വെളിച്ചെണ്ണ മില്ല് തുടങ്ങിയത്.

11, 13 ബ്ലോക്കുകളിലെ കലാരഞ്ജിനി, സവിത, രമ്യ, സന്ധ്യ, സരോജിനി എന്നിവർ ചേർന്നാണ് സംരംഭം തുടങ്ങിയത്. ജില്ലയിൽ ആദിവാസി വനിതകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യത്തെ മില്ലാണിത്. ജില്ലാപഞ്ചായത്തിന്റെ സബ്സിഡി മൂന്ന് ലക്ഷവും ആറ് ലക്ഷം രൂപ കേരള ഗ്രാമീൺ ബാങ്ക് വായ്പയും ജില്ലാമിഷൻ ധനസഹായവും ചേർത്ത് 10.90 ലക്ഷം രൂപ മൂലധനത്തിലാണ് മിൽ ആരംഭിച്ചത്.

ആറളം ഫാമിൽ നിന്ന് ശേഖരിക്കുന്ന നാളികേരം പ്രോസസ് ചെയ്തു മായം ചേർക്കാത്ത ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണ ജനങ്ങളിലേക്ക് എത്തിക്കുകയാണ് കൊക്കോസിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണയും തുടർന്നു നാളികേരത്തിൽ നിന്നും മൂല്യവർധിന ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കും.

date