Skip to main content

സര്‍വേ കല്ലുകള്‍ വിതരണത്തിന്  ക്വട്ടേഷന്‍ ക്ഷണിച്ചു

    എറണാകുളം ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ ജോലികള്‍ക്കായി സര്‍വേ കല്ലുകള്‍ വിതരണം ചെയ്യുന്നതിന് പ്രാദേശിക വില നിശ്ചയിക്കാന്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഉറപ്പുള്ള കരിങ്കല്ലില്‍ തീര്‍ത്ത (60*15*15 സെന്റീമിറ്റര്‍) സര്‍വേ കല്ലുകളാണ് വിതരണം ചെയ്യേണ്ടത്.

    എല്ലാ സര്‍വേ കല്ലുകളും ഉറപ്പുള്ള കരിങ്കല്ലില്‍ തീരത്തതും ഓരോ കല്ലിന്റെയും മുകളില്‍ നിന്ന് താഴേക്ക് മൂന്നിലൊരു ഭാഗം ചതുരപ്പെടുത്തിയതും അവയുടെ ഒരു വശത്ത് 1 സെന്റീമീറ്റര്‍ ആഴത്തിലും 12 സെന്റീമീറ്റര്‍ നീളത്തിലും 7 സെന്റീമീറ്റര്‍ വീതിയിലും തെങ്ങ് അടയാളം കൊത്തിയിരിക്കേണ്ടതാണ്. സര്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഇന്റന്റില്‍ പറയുന്ന സ്ഥലങ്ങളില്‍ കല്ലുകള്‍ വിതരണം ചെയ്യണം. ഒരു സര്‍വേ കല്ലിന് വിതരണം നടത്തുന്നതിനുള്‍പ്പെടെ ലഭിക്കേണ്ട തുക ക്വട്ടേഷനില്‍ കാണിച്ചിരിക്കണം. 

    മുദ്ര വച്ച കവറില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (സര്‍വേ),  കളക്ടറേറ്റ്, എറണാകുളം, അഞ്ചാം നില, സിവില്‍സ്റ്റേഷന്‍, കാക്കനാട്, 682830 എന്ന വിലാസത്തിലാണ് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടത്. ക്വട്ടേഷന്‍ അംഗീകരിക്കുന്നതിനുള്ള പൂര്‍ണ അധികാരം ജില്ലാ കളക്ടര്‍ക്കാണ്. 

    ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ജൂലൈ 20  ഉച്ചയ്ക്ക് 12

date