Skip to main content
പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിൽ നടന്ന മത്സ്യ കർഷക ദിനാചരണം കെ. ജെ മാക്സി എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ മത്സ്യ കർഷക ദിനം ആചരിച്ചു

 

 സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന  ദേശീയ മത്സ്യ കർഷകദിനാചരണത്തിന്റെ ബ്ലോക്ക്‌ തല ഉദ്ഘാടനം കെ. ജെ മാക്സി എം. എൽ. എ നിർവഹിച്ചു.  പള്ളുരുത്തി   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബേബി തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ മികച്ച മത്സ്യ കർഷകരെ ചടങ്ങിൽ ആദരിച്ചു.
  യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം  ദിപു കുഞ്ഞുകുട്ടി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോബി പനക്കൽ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  സാബു തോമസ് ,  ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ  മിലി ഗോപിനാഥ്  , അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ  ജിനി പി വർഗ്ഗീസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മത്സ്യകർഷകർ അവരുടെ കൃഷിയനുഭവങ്ങൾ ചടങ്ങിൽ പങ്കുവെച്ചു.   മത്സ്യ കൃഷിരീതിയും പരിപാലനവും എന്ന വിഷയത്തിൽ  എം .പി .ഇ .ഡി .എ റീജിയണൽ ഓഫീസിലെ അക്വാകൾച്ചർ  ഉദ്യോഗസ്ഥ  മഞ്ജുഷ  ക്ലാസ് നയിച്ചു

date