Post Category
സൗജന്യ പി.എസ്.സി പരിശീലനം
കേരള പബ്ലിക് സർവീസ് കമ്മീഷൻ എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയാക്കി നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി നടത്തുന്ന സൗജന്യ മത്സര പരീക്ഷ പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ഈ മാസം 25ന് അവസാനിക്കും. തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക:് 0471 2330756.
പി.എൻ.എക്സ്. 3081/2022
date
- Log in to post comments