Skip to main content

മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനം 

 

ചാലക്കുടി, നായരങ്ങാടിയിൽ  പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂളിൽ 2022-23 അധ്യയന വർഷം പ്ലസ് വൺ  സയൻസ് (ബയോളജി) കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 2,00,000 രൂപയിൽ കുറവുള്ളവരാണ് അപേക്ഷിക്കേണ്ടത്. പ്രാക്തന ഗോത്ര വിഭാഗങ്ങളിൽ പെടുന്നവർക്ക് വരുമാന പരിധിയിൽ ഇളവുണ്ട്. ആകെയുള്ള സീറ്റുകളിൽ 70% പട്ടികവർഗക്കാർക്കും 20% പട്ടികജാതിക്കാർക്കും 10% മറ്റ് പൊതുവിഭാഗത്തിനുമായാണ് സംവരണം. പട്ടികജാതി/മറ്റ് പൊതുവിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തിൽ  സീറ്റുകൾ പട്ടികവർഗ വിഭാഗക്കാർക്ക് നൽകും. അപേക്ഷകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസുകൾ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസുകൾ, ട്രൈബൽ എക്സ്റ്റങ്ങ്ഷൻ ഓഫീസുകൾ, ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും. എസ് എസ് എൽ സി മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വരുമാനം, ജാതി സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രവേശനം നേടുന്ന മുറയ്ക്ക് അസൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കണം.  പ്രവേശനം ലഭിക്കുന്നവർക്ക്  ഹോസ്റ്റൽ സൗകര്യം, യൂണിഫോം, പഠന സാമഗ്രികൾ തുടങ്ങിയവ സൗജന്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 18. ഫോൺ: 0480 2960400

date