Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍; അപേക്ഷിക്കാനുളള തീയതി നീട്ടി

 

    സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചു.

      കോഴ്‌സുകള്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (2 സെമസ്റ്റര്‍), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ) (2 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) (1 സെമസ്റ്റര്‍),  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(സി.സി.എല്‍.ഐ.എസ്)                     (1 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ)  (1 സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ)     (2 സെമസ്റ്റര്‍), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം) (1 സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍(പി.ജി.ഡി.ഇ.ഡി) (1 സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി.സി.എന്‍.എ) (1 സെമസ്റ്റര്‍).  കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക.

date