Skip to main content

അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യുവതി യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇത് തികച്ചും ഒരു പരിശീലന പദ്ധതിയാണ്. പ്രൊഫഷണല്‍ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളെ മികവുറ്റ ജോലികള്‍ കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടേയും നിര്‍വഹണത്തില്‍ പങ്കാളികളാക്കി പ്രവൃത്തിപരിചയം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

ഉദ്യോഗാര്‍ത്ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഉള്ളവനായിരിക്കണം. 21 നും 35 നും ഇടയില്‍ പ്രായമുള്ളവരും സിവില്‍ എഞ്ചിനീയറിംഗ് ബിരുദമോ ബിടെക്/ഡിപ്ലോമയോ ഐടിഐ സര്‍ട്ടിഫിക്കറ്റോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. (കോഴ്‌സ് വിജയിച്ചവര്‍ മാത്രം). പ്രതിമാസം 18,000നിരക്കില്‍ ഓണറേറിയവും നിയമന കാലവധി ഒരു വര്‍ഷവും ആയിരിക്കും.

 

നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന പകര്‍പ്പ് സഹിതം ജൂലൈ 23 ന് വൈകുന്നേരം അഞ്ചിനകം ജില്ലയിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍  ഓഫീസുകളിലും www.stdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്ന് ട്രൈബല്‍ ഡെവലപമെന്റ് ഓഫീസര്‍ അറിയിച്ചു.

date