Skip to main content

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ റാന്നി ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ സഹകരണത്തോടെ റാന്നി പെരുനാട് ഹൈസ്‌കൂളിലെ കുട്ടികള്‍ക്കായി 'പ്രകൃതി ദുരന്ത അതിജീവനമാര്‍ഗങ്ങള്‍' എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. റാന്നി ഫയര്‍ഫോഴ്സ് യൂണിറ്റിലെ സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ പ്രദീപ്കുമാര്‍, അജിത്ത് കുമാര്‍, ഫയര്‍ ഓഫീസര്‍ സതീഷ്‌കുമാര്‍, വുമണ്‍ ഗാര്‍ഡ് അമ്പിളി എന്നിവര്‍ ക്ലാസും പരിശീലനവും നയിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഉഷാകുമാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അംഗങ്ങളായ പി.എസ്. സ്മിത, സ്മിത പി രാജു എന്നിവര്‍ പങ്കെടുത്തു.

date