Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ എന്നീ വിവിധങ്ങളായ അംഗീകൃത പാഠ്യപദ്ധതി മുഖേന 2021-22 അക്കാദമിക്ക് വര്‍ഷത്തില്‍ പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.

 

ഹാജരാക്കേണ്ട രേഖകള്‍: വെള്ളകടലാസില്‍ തയാറാക്കിയ അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ കാര്‍ഡ്,  അംശദായ പാസ് ബുക്ക് പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് (അംഗത്തിന്റെ പേരില്‍ മാത്രം ഉള്ളത്). അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. ഫോണ്‍ - 04682 220 248.

date